കാല്‍നടയാത്രികര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു

Update: 2023-03-14 03:51 GMT

ക്യൂബെക്: കാനഡയിലെ വടക്കന്‍ ക്യൂബെക്കില്‍ പിക്കപ്പ് ട്രക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്യൂബെക്കിലെ ആംക്വി പട്ടണത്തില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. എഴുപതും അറുപതും വയസുള്ളവരാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ 38കാരനായ ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു. അപകടം ആസൂത്രിതമാണോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലിസ് വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞമാസം മോണ്‍ട്രിയല്‍ ഡേകെയര്‍ സെന്ററിലേക്ക് ഒരു ബസ് ഇടിച്ചുകയറി രണ്ട് കുട്ടികള്‍ മരിച്ചിരുന്നു.

Tags: