തിരുവനന്തപുരം; ലാറ്റിനമേരിക്കയും കേരളവും തമ്മില്‍ ചരിത്രപരമായി തന്നെ ബന്ധമുണ്ടെന്നും ഈ സാഹചര്യത്തില്‍ അതേ കുറിച്ച് പഠിക്കുന്നതിനായി രണ്ട് കോടി രൂപ മാറ്റിവയ്ക്കുമെന്നും കേരള സംസ്ഥാന ബജറ്റ് 2022-23 നിയമസഭയിലവതരിപ്പിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
പോര്‍ച്ചുഗീസുകാരുടെ കാലം മുതല്‍ കേരളവും ലാറ്റിനമേരിക്കയും തമ്മില്‍ ബന്ധമുണ്ട്. ലാറ്റിനമേരിക്കയിലെ പല വിളകളും ഇവിടെ കൃഷിചെയ്യുന്നു. ലാറ്റിനമേരിക്കയിലെ പലതും ഇവിടെ അനുയോജ്യമാണ്. ഈ സാധ്യത ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഗവേഷണ പദ്ധതി സ്ഥാപിക്കുന്നത്.
കേരള സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ലാറ്റിനമേരിക്കന്‍ സ്റ്റഡീസിന്റെ നേതൃത്വത്തിലാണ് പഠനപദ്ധതികള്‍ വികസിപ്പിക്കുക. സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പദ്ധതിയും പരിഗണനയിലുണ്ട്. പഠനങ്ങള്‍ക്കും ഗവേഷണത്തിനുമായാണ് 2 കോടി രൂപ നീക്കിവച്ചിട്ടുള്ളത്.