മധ്യപ്രദേശില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് മൂന്നു മരണം

ഇന്ന് രാവിലെ സിംഗാരൗലിയിലാണ് അപകടമുണ്ടായത്

Update: 2020-03-01 09:25 GMT

ഭോപാല്‍: മധ്യപ്രദേശില്‍ രണ്ടു ചരക്കു തീവണ്ടികള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്ന് മരണം. ഇന്ന് രാവിലെ സിംഗാരൗലിയിലാണ് അപകടമുണ്ടായത്. ട്രെയിനിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

കല്‍ക്കരിയുമായി പോകുകയായിരുന്ന നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. സംഭവസ്ഥലത്ത് പോലിസുകാരുടെയും കേന്ദ്ര ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി സേനയുടെയും ജില്ല ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. 


Tags:    

Similar News