കര്‍ണാടകയില്‍ 24 മണിക്കൂറിനുള്ളില്‍ 1925 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, ആകെ രോഗികള്‍ 23000

Update: 2020-07-05 19:12 GMT

ബംഗളൂരു: കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1925ആയി. സംസ്ഥാനത്ത് ഇതുവരെ 23000 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ബംഗളുരുവില്‍ മാത്രം 1235 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തലസ്ഥാന നഗരത്തില്‍ മാത്രം ഇപ്പോഴും 8167 രോഗികള്‍ ചികില്‍സ തുടരുന്നു. ബംഗളുരുവിലെ കേസുകളുടെ ഉറവിടം അജ്ഞാതമായി തുടരുന്നതാണ് ചികില്‍സാരംഗത്തെ വലിയ പ്രതിസന്ധി.

ദക്ഷിണ കന്നഡ, ബെല്ലാരി എന്നീ ജില്ലകളിലും കൊവിഡ് വ്യാപനം തുടരുകയാണ്. സംസ്ഥാനത്തെ കൊവിഡ് മരണങ്ങള്‍ 372 കടന്നു. ഇന്ന് മാത്രം 37 പേര്‍ മരിച്ചു.

ഇന്ന് 603 പേര്‍ രോഗമുക്തരായി. 13,251 പേര്‍ വിവിധ ജില്ലകളില്‍ ചികില്‍സ തുടരുകയാണ്. 16,899 സാംപിളുകള്‍ ഇന്ന് കൊവിഡ് പരിശോധനക്ക് ശേഖരിച്ചു.

സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികില്‍സ നിഷേധിച്ചാല്‍ 1912 എന്ന നമ്പറില്‍ വിളിച്ച് പരാതിപ്പെടാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

Similar News