യുദ്ധകാലത്ത് യുഎഇയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് 19 ഇന്ത്യക്കാര്‍ അറസ്റ്റില്‍

Update: 2026-03-16 05:41 GMT

ന്യൂഡല്‍ഹി: സംഘര്‍ഷത്തിനിടയില്‍, സോഷ്യല്‍ മീഡിയയില്‍ വ്യാജ വീഡിയോകളും വിവരങ്ങളും പ്രചരിപ്പിച്ചതിന് 19 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 35 പേരെ അറസ്റ്റ് ചെയ്യാന്‍ യുഎഇ ഉത്തരവിട്ടു. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് അശാന്തിയോ ഭയമോ പടരുന്നത് തടയാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ നിരീക്ഷിച്ച ശേഷമാണ് ഈ നടപടി സ്വീകരിച്ചതെന്ന് യുഎഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സെയ്ഫ് അല്‍ ഷംസ് പറഞ്ഞു.

Tags: