ദമ്മാം: സൗദിയില്‍ പുതുതായി 1645 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 28,656 ആയി ഉയര്‍ന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 19 ശതമാനം സ്വദേശികളും 81 ശതമാനം വിദേശികളുമാണ്. രോഗം ബാധിച്ച് 7 പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ മരണസംഖ്യ 191 ആയി ഉയര്‍ന്നു.
342 പേര്‍ ഇന്ന് സുഖംപ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 4476 ആയി ഉയര്‍ന്നു.
രോഗം റിപോര്‍ട്ട് ചെയ്ത പ്രധാന സ്ഥലങ്ങളുടെ വിവരം: മക്ക 287, ദമ്മാം 261, ജിദ്ദ 261, ജുബൈല്‍ 217, മദീന 152, ഹുഫൂഫ് 133, റിയാദ് 131, ബീഷ 53, കോബാര്‍ 26,തായിഫ് 14, സഫ് വാ 13, യാമ്പു9, ഖുന്‍ഫുദ 9, നഅ് രിയ്യ 8, ഖര്‍യാത് 7, തബൂക് 4, ഖതീഫ്3, ദഹ് റാന്‍4, ഖര്‍ജ് 4 അറാര്‍ 4.
മറ്റ് പത്ത് സ്ഥലങ്ങളില്‍ ഓരോന്നുമാണ് റിപോര്‍ട്ട് ചെയ്തത്.