ബ്രിട്ടനില്‍ 24 മണിക്കൂറിനുള്ളില്‍ 18,662 പേര്‍ക്ക് കൊവിഡ്, ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയേക്കും

Update: 2020-11-23 00:41 GMT

ലണ്ടന്‍: ബ്രിട്ടനില്‍ 18,662 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം റിപോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 15,12,045 പേര്‍ക്ക് കൊവിഡ് സ്ഥരീകരിച്ചു.

ബ്രിട്ടനില്‍ കൊവിഡ് മരണങ്ങള്‍ 55,024 ആയി. ഇന്നലെ മാത്രം 398 പേര്‍ മരിച്ചു.

പുതിയ സാഹചര്യത്തില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇഗ്ലണ്ട്, സ്‌കോട്ട്‌ലന്റ്, വെയ്ല്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് തുടങ്ങിയ പുതിയ തീരുമാനത്തെ പിന്തുണച്ചിട്ടുണ്ട്. ക്രിസ്മസ് ദിനത്തില്‍ ചെറിയ കൂട്ടായ്മകള്‍ മാത്രമേ അനുവദിക്കൂവെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

കുറച്ചുദിവസങ്ങളില്‍ വീടുകള്‍ കേന്ദ്രീകരിച്ച ചെറിയ കൂട്ടായ്മകളെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.

പുതിയ സാഹചര്യത്തില്‍ യാത്രകള്‍ അത്യാവശ്യംമാത്രം നടത്തി പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും സാമൂഹികഅകലം പാലിക്കണമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കൂടതല്‍ തീരുമാനങ്ങള്‍ പിന്നീട് എടുക്കും.