രാജ്യത്ത് 18,257 പേര്‍ക്ക് കൊവിഡ്; 42 മരണം

Update: 2022-07-10 07:51 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,257 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതേ സമയത്തിനുള്ളില്‍ 42 മരിച്ചു.

രാജ്യത്ത് ഇപ്പോള്‍ 1,28,690 സജീവ രോഗികളാണ് ഉള്ളത്. ആകെ പോസിറ്റിവിറ്റി നിരക്ക് 0.30 ശതമാനം. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.22 ശതമാനം.

24 മണിക്കൂറിനുളളില്‍ 14,553 പേര്‍ രോഗമുക്തരായി. ഇതുവരെ 4,29,68,533 പേര്‍ രോഗമുക്തരായി.

രോഗമുക്തി നിരക്ക് 98.50 ശതമാനം.

ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 5,25,428 പേര്‍. ഇത് സര്‍ക്കാര്‍ കണക്കാണ്. യഥാര്‍ത്ഥത്തില്‍ മരണസംഖ്യ ഇതിന്റെ പത്തിരട്ടിയോളം വരുമെന്ന് പറയുന്ന ഏജന്‍സികളുമുണ്ട്.

ശനിയാഴ്ച 4,32,777 പേര്‍ക്ക് പരിശോധന നടത്തി.