തൃത്താല; പട്ടാമ്പി തിരുമ്മിറ്റക്കോട്ടെ ഒരു വീട്ടില്‍ തൃത്താല എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ കഞ്ചാവ് പിടികൂടി. വടക്കേപ്പാട്ടത് ശിവശങ്കരന്‍ മകന്‍ സുനില്‍ എന്ന സുനില്‍കുമാറിന്റെ (48) വീട്ടില്‍നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. 1.8 കിലോഗ്രാം ഉണക്ക കഞ്ചാവായിരുന്നു ഇയാള്‍ സൂക്ഷിച്ചിരുന്നത്. എക്‌സൈസ് പാര്‍ട്ടി റെയ്ഡ് നടത്തുമ്പോള്‍ ഇയാള്‍ വീട്ടിലുണ്ടാവാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. എന്‍ഡിപിഎസ് വകുപ്പനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്.
മറ്റൊരു കേസില്‍ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് സുനില്‍ കഞ്ചാവ് സൂക്ഷിക്കുന്ന വിവരം പുറത്തുവന്നത്.
റെയ്ഡില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കലാധരന്‍, വി പ്രിവന്റ്‌റീവ് ഓഫിസര്‍മാരായ ഓസ്റ്റിന്‍, ജയരാജന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ മനോജ്, മഹേഷ്, അരുണ്‍, വിനു, വനിതാ എക്‌സൈസ് ഓഫിസര്‍ അനിത എന്നിവര്‍ പങ്കെടുത്തു.