ഇസ്രായേലില്‍ 24 മണിക്കൂറിനുള്ളില്‍ 177 പേര്‍ക്ക് പരിക്കേറ്റു

Update: 2026-03-19 08:13 GMT

ജെറുസലേം: ഇസ്രായേലില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 177 പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാരിന്റെ കണക്കനുസരിച്ച്, യുദ്ധത്തില്‍ ഇതുവരെ ആകെ 3,924 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപോര്‍ട്ടുകള്‍.

അതേസമയം, ഖത്തറിലെ ഏറ്റവും വലിയ ഗ്യാസ് പ്ലാന്റായ റാസ് ലഫാനെ ഇറാന്‍ ആക്രമിച്ചതില്‍ 12 മുസ് ലിം രാജ്യങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചു. ആക്രമണങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്ന് അവര്‍ ഇറാനോട് ആവശ്യപ്പെട്ടു.

സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സൗദി തലസ്ഥാനമായ റിയാദില്‍ നടന്ന യോഗത്തിന് ശേഷമാണ് ഈ പ്രസ്താവന വന്നത്.

Tags: