16 വയസ്സുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കി, സഹപാഠിക്കെതിരേ കേസ്

Update: 2025-07-31 05:38 GMT

പത്തനംതിട്ട: പത്തനംതിട്ടയില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സഹപാഠിക്കെതിരേ കേസ്. പെണ്‍കുട്ടി ആറ് മാസം ഗര്‍ഭിണിയാണെന്നാണ് വിവരം. കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയാണ് പ്രതി എന്നാണ് റിപോര്‍ട്ടുകള്‍.

പിന്നീട് വിദ്യാര്‍ഥിനിയുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തു. നിയമനടപടികള്‍ക്കായി പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. പോലിസ് സംഭത്തില്‍ തുടരന്വേഷണം ആരംഭിച്ചു.

Tags: