ലണ്ടനില്‍ 16കാരനായ സിഖ് കൗമാരക്കാരന്‍ കുത്തേറ്റു മരിച്ചു

16കാരനായ അഷ്മീത് സിംഗ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.

Update: 2021-11-26 01:39 GMT

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടന്‍ തെരുവില്‍ കവര്‍ച്ചയ്ക്കിടെ ബ്രിട്ടീഷ് സിഖ് കൗമാരക്കാരനെ കുത്തിക്കൊലപ്പെടുത്തി. 16കാരനായ അഷ്മീത് സിംഗ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച രാത്രി സൗത്ത്ഹാളിലെ റാലി റോഡില്‍വച്ചാണ് സംഭവം. കുത്തേറ്റെന്ന റിപോര്‍ട്ടുകള്‍ ലഭിച്ചതിനെതുടര്‍ന്ന് ലണ്ടന്‍ ആംബുലന്‍സ് സര്‍വീസില്‍ (LAS) നിന്നുള്ള പാരാമെഡിക്കുകള്‍ക്കൊപ്പം പങ്കെടുത്തതായി മെട്രോപൊളിറ്റന്‍ പോലിസ് പറഞ്ഞു.

'അടിയന്തര സേവനങ്ങളുടെ ശ്രമങ്ങള്‍ ഉണ്ടായിരുന്നിട്ടും, കുറച്ച് സമയത്തിന് ശേഷം അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളെ വിവരമറിയിച്ചു; ഔപചാരിക ഐഡന്റിഫിക്കേഷന്‍ കാത്തിരിക്കുന്നു'-പോലിസ് പറഞ്ഞു.

Tags:    

Similar News