മുത്തങ്ങയില്‍ വീണ്ടും ലഹരി വേട്ട; 15,000 പാക്കറ്റ് ഹാന്‍സ് പിടികൂടി

Update: 2020-09-22 08:48 GMT

കല്‍പ്പറ്റഃ വയനാട് തകരപ്പാടി മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ 15000 പാക്കറ്റ് ഹാന്‍സ് പിടികൂടി. കര്‍ണാടക നഞ്ചന്‍ങ്കോട് ഭാഗത്തു നിന്നു വന്ന ലോറിയിലാണ് നിരോധിത ഉല്‍പന്നം കടത്തിയത്.

സംഭവത്തില്‍ കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി റഫീഖി(46)നെ അറസ്റ്റ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹരീഷ് കുമാര്‍ കെ.പി പ്രിവന്റീവ് ഓഫീസര്‍ മാരായ എം ബി ഹരിദാസന്‍ കെ.കെ അജയകുമാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.സുരേഷ് അമല്‍ദേവ് പി.ജി എന്നിവര്‍ നേതൃത്തിലായിരുന്നു പരിശോധന.

പ്രതിയെയും ഹാന്‍സും വാഹനവും സുല്‍ത്താന്‍ ബത്തേരി പോലീസിന് കൈമാറി.