ഫ്‌ളാറ്റിലെ ഒമ്പതാംനിലയില്‍ നിന്ന് 15കാരന്‍ വീണു മരിച്ച നിലയില്‍

Update: 2021-01-05 09:28 GMT
കോഴിക്കോട്: പാലാഴി ബൈപാസിനു സമീപം ഫ്‌ളാറ്റിലെ ഒമ്പതാംനിലയില്‍ നിന്ന് 15കാരന്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യു-സോവി കുര്യന്‍ ദമ്പതികളുടെ മകന്‍ പ്രയാന്‍ മാത്യൂ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12നാണു സംഭവം. പാലാഴി ബൈപാസിനടുത്തുള്ള ഹൈലൈറ്റ് റെസിഡന്‍സിസിയുടെ ഒമ്പതാം നിലയില്‍ നിന്നാണ് കുട്ടി വീണത്. ഫഌറ്റിലെ 309ാം അപാര്‍ട്ട്‌മെന്റിലെ താമസക്കാരായിരുന്നു ഇവര്‍. പാലാഴി സദ്ഭാവന സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.




Tags: