റെയില്‍വേ ട്രാക്കില്‍ റീല്‍ ചിത്രീകരിക്കുകയായിരുന്ന 15കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു (വിഡിയോ)

Update: 2025-10-23 09:49 GMT

പുരി: ഒഡീഷയിലെ പുരിയില്‍ റെയില്‍വേ ട്രാക്കില്‍ റീല്‍ ചിത്രീകരിക്കുകയായിരുന്ന 15 വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. ചൊവ്വാഴ്ച ജനക്‌ദേവ്പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. മംഗലഘട്ട് നിവാസിയായ വിശ്വജീത് സാഹുവാണ് മരിച്ചത്. സംഭവത്തിന്റെ മൊബൈല്‍ വീഡിയോ ദൃശ്യങ്ങളില്‍ ട്രെയിന്‍ വരുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

Tags: