അഫ്ഗാനില്‍ കാര്‍ ബോംബ് സ്‌ഫോടനം; 15 പേര്‍ കൊല്ലപ്പെട്ടു

Update: 2020-10-03 11:28 GMT

കാബൂള്‍: കിഴക്കന്‍ പ്രവിശ്യയായ നംഗര്‍ഹറിലെ ഘാനിഖില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 30 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല,.

ഗവര്‍ണറുടെ വസതിക്ക് സമീപമാണ് സ്‌ഫോടനം നടന്നത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും അഫ്ഗാന്‍ സുരക്ഷാ സേനാംഗങ്ങളാണെന്നും മരിച്ചവരില്‍ നിരവധി സാധാരണക്കാരുണ്ടെന്നും ഗവര്‍ണറുടെ വക്താവ് പറഞ്ഞു. കഴിഞ്ഞ ദിവസം മധ്യ അഫ്ഗാനിസ്താനില്‍ നടന്ന റോഡരികിലുണ്ടായ സ്‌ഫോടനത്തില്‍ 14 സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.