പട്ന: ബീഹാറില്‍ 24 മണിക്കൂറിനുള്ളില്‍ 1,457 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് നിലവില്‍ വിവിധ ആശുപത്രികളിലായി 14,963 പേരാണ് ചികില്‍സയിലുള്ളത്. പട്നയില്‍ മാത്രം ഇന്ന് 255 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ റിപോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ എണ്ണമാണ് ഇത്.
ബീഹാറില്‍ പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തില്‍ കൂടുതലാണ്. ഇന്നലെ വരെയുള്ള രോഗമുക്തി നിരക്ക് 91.61 ശതമാനം.
ഇന്നലെ വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് പ്രതിദിനം 15 ലക്ഷം കൊവിഡ് പരിശോധനകളാണ് നടക്കുന്നത്. 47.5 ലക്ഷം പേര് രോഗമുക്തരായിട്ടുമുണ്ട്.