മുംബൈയില്‍ 1,400 കോടിയുടെ മയക്കുമരുന്ന് വേട്ട

Update: 2022-08-04 10:58 GMT

മുംബൈ: ഔഷധ നിര്‍മാണ യൂനിറ്റില്‍നിന്ന് മുംബൈ പോലിസ് 700 കിലോഗ്രാം മെഫെഡ്രോണ്‍ പിടിച്ചെടുത്തു. പാല്‍ഘര്‍ ജില്ലയിലെ നലസോപാരയിലെ ഔഷധ നിര്‍മാണ യൂനിറ്റില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത മരുന്നുകള്‍ കണ്ടെത്തിയത്. അന്താരാഷ്ട്രമാര്‍ക്കറ്റില്‍ ഇതിന് 1,400 കോടി രൂപ വിലമതിക്കും. അഞ്ച് പേരെ പോലിസ് അറസ്റ്റ് ചെയ്തു.

മുംബൈ ക്രൈംബ്രാഞ്ചിന്റെ ആന്റി നാര്‍ക്കോട്ടിക് സെല്ലാണ് (എഎന്‍സി) പരിശോധന നടത്തിയത്.

'രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ആന്റി നര്‍കോട്ടിക്‌സ് സംഘം നടത്തിയ പരിശോധനയില്‍ നിരോധിത മരുന്നായ മെഫെഡ്രോണ്‍ നിര്‍മ്മിക്കുന്നതായി കണ്ടെത്തി'- അദ്ദേഹം പറഞ്ഞു.

നാല് പ്രതികളെ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഒരാളെ നലസോപാരയില്‍ നിന്ന് അറസ്റ്റ് ചെയ്തു.