ചത്തീസ്ഗഢിലെ സുഗ്മ ജില്ലയില്‍ 14 മാവോവാദികള്‍ കൊല്ലപ്പെട്ടു

Update: 2026-01-03 06:52 GMT

സുഗ്മ: ചത്തീസ്ഗഢിലെ സുഗ്മ ജില്ലയില്‍ 14 മാവോവാദികള്‍ കൊല്ലപ്പെട്ടു. പോലിസുമായുണ്ടായ ഏറ്റുമുട്ടലിലാണ് മാവോവാദികള്‍ കൊല്ലപ്പെട്ടെതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വാദം. ഈ വര്‍ഷത്തെ ആദ്യ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ് ഇത്. കൊല്ലപ്പെട്ട 14 പേരില്‍ 12 പേര്‍ സുഗ്മയില്‍ നിന്നുള്ളവരും ബാക്കി രണ്ടു പേര്‍ ബിജാപൂരില്‍ നിന്നുള്ളവരുമാണ്.

കൊല്ലപ്പെട്ടവരില്‍ കൊന്ത ഏരിയ കമ്മിറ്റിയുടെ സെക്രട്ടറിയും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. കൊന്ത ഏരിയ കമ്മിറ്റിക്കു കീഴിലുള്ള ആയുധദാരികളായ മാവോവാദികളെല്ലാം കൊല്ലപ്പെട്ടെന്ന് എസ്പി കിരണ്‍ ചൗഹാന്‍ പറഞ്ഞു. 2024ല്‍ ചത്തീസ്ഗഡില്‍ കൊല്ലപ്പെട്ടത് ഏകദേശം 500ഓളം മാവോവാദികളാണ്.

Tags: