രാജസ്ഥാനില്‍ പന്തല്‍ തകര്‍ന്ന് 14 മരണം

Update: 2019-06-23 13:05 GMT

ജയ്പൂര്‍: കനത്തമഴയിലും കാറ്റിലും പന്തല്‍ തകര്‍ന്ന് രാജസ്ഥാനിലെ ബര്‍മറില്‍ 14 മരണം. 50ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ സ്ഥിതി ഗുരുതരമാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ക്ഷേത്രോല്‍സവവുമായി റാണി ബാട്ടിയാനി ക്ഷേത്രത്തിലെത്തിയവരാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്. അതേസമയം, മരിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റിലൂടെ അനുശോചനം രേഖപ്പെടുത്തി.