13ാം നമ്പര്‍ കാര്‍ കാണാനില്ല; വിപ്ലവ ഇടതു സര്‍ക്കാരില്‍ 13ാം നമ്പര്‍ കാര്‍ ഏറ്റെടുക്കാന്‍ ആളില്ല
തിരുവനന്തപുരം: ചരിത്രം രചിച്ച ഇടതു സര്‍ക്കാരിന്റെ രണ്ടാം വരവില്‍ 13ാം നമ്പര്‍ കാര്‍ കാണാനില്ല. വിപ്ലവ യുവത ധാരാളമുള്ള ഇടതു സര്‍ക്കാരിലാണ് 13ാം നമ്പര്‍ ഏറ്റെടുക്കാന്‍ ആളില്ലാത്തത്. 12ാം നമ്പര്‍ വിഎന്‍ വാസവനും അതുകഴിഞ്ഞാല്‍ 14ാം നമ്പര്‍ കാര്‍ പി പ്രസാദാണ് ഉപയോഗിക്കുന്നത്. 13ാം നമ്പര്‍ കാര്‍ ഇതുവരെ കണ്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തോമസ് ഐസക് ആയിരുന്നു 13ാം ഏറ്റെടുത്തിരുന്നത്. 13ാം നമ്പര്‍ ഒരു മോശം നമ്പറായാണ് ചിലര്‍ കാണുന്നത്. എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ നേതാക്കള്‍ ധാരാളമുള്ള മന്ത്രിസഭയിലാണ് അന്ധവിശ്വാസികളുടെ '13ാം നമ്പര്‍' പേടി.