ഉത്തര്‍പ്രദേശില്‍ പുതുതായി 1,388 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 24 മണിക്കൂറിനുള്ളില്‍ 21 മരണം

Update: 2020-07-13 00:42 GMT

ലഖ്‌നോ: സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ പുതുതായി 1,388 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 21 പേര്‍ മരിച്ചു. നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 12,208 പേര്‍ ചികില്‍സയിലുണ്ട്. ആകെ കൊവിഡ് മരണം 934 ആയി.

രാജ്യത്ത് ഇന്ന് മാത്രം 28,637 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനുളളില്‍ 551 മരണങ്ങള്‍ രേഖപ്പെടുത്തി. ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 8,49,553 ആയി.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് 2,92,258 സജീവ രോഗാകളാണ് ഉള്ളത്. അതില്‍ 5,34,621 പേരുടെ രോഗം ഭേദമായി. രാജ്യത്താകമാനം 22,674 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളത്. 

Tags: