കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.31 കോടിയുടെ സ്വര്‍ണം പിടികൂടി

Update: 2023-02-11 06:02 GMT

കണ്ണൂര്‍: വിമാനത്താവളത്തില്‍ വിദേശത്തു നിന്നെത്തിയ യാത്രക്കാരില്‍ നിന്നും 1,31,44,200 രൂപയുടെ സ്വര്‍ണം കസ്റ്റംസ് സംഘം പിടികൂടി. അബൂദബിയില്‍ നിന്നെത്തിയ നാദാപുരം സ്വദേശി അബുല്‍ ഹക്കീം വട്ടക്കണ്ടികലില്‍ നിന്നും മൈക്രോ ഓവനില്‍ കടത്തുകയായിരുന്ന വിപണിയില്‍ 88,23,600 ലക്ഷം രൂപ വിലമതിക്കുന്ന 1548 ഗ്രാം സ്വര്‍ണവും, അബൂദബിയില്‍ നിന്നെത്തിയ കാസര്‍കോട് പെരിയ സ്വദേശി മുഹമ്മദ് മുസ്തഫ ബണ്ടിച്ചാലില്‍ നിന്നും മൈക്രോ ഓവനില്‍ കടത്തുകയായിരുന്ന 43,20,600 ലക്ഷം രൂപ വിലമതിക്കുന്ന 699 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. പരിശോധനയില്‍ അസി.കമ്മീഷണര്‍ ഇ വി ശിവരാമന്‍, സൂപ്രണ്ടുമാരായ കൂവന്‍ പ്രകാശന്‍, എസ് ഗീതാകുമാരി, ഇന്‍സ്‌പെക്ടര്‍മാരായ രാംലാല്‍, സിലീഷ്, സൂരജ് ഗുപ്ത, നിവേദിത, ഹെഡ് ഹവില്‍ദാര്‍ ഗിരീഷ് ഓഫിസ് സ്റ്റാഫുമാരായ ഹരീഷ്, ശിശിര എന്നിവരുമുണ്ടായിരുന്നു.

Tags:    

Similar News