ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിരയാക്കി; നാല് പേര്‍ പിടിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു. സംഭവത്തില്‍ 17 വയസ്സുള്ള ആണ്‍കുട്ടിയടക്കം നാല് പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഗ്രേറ്റര്‍ കൈലാഷ് പ്രദേശത്താണ് സംഭവം നടന്നത്.
ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു ആണ്‍കുട്ടി. 16ഉം 20ഉം 30ഉം വയസ്സായ മറ്റ് മൂന്നുപേര്‍ കൂടി ഈ സമയം വീട്ടിലുണ്ടായിരുന്നു. ശനിയാഴ്ച വീട്ടിലെത്തിയ പെണ്‍കുട്ടിയെ സെര്‍വന്റ് ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു.പൊലീസിന് ലഭിച്ച ടെലഫോണ്‍കോളിന്റെ അടിസ്ഥാനത്തിലാണ് നാലു പേരെയും കസ്റ്റഡിയിലെടുത്തത്.