യുപിയില്‍ 12ാം ക്ലാസ് ചോദ്യപേപ്പര്‍ ചോര്‍ന്നു; 24 ജില്ലകളിലെ പരീക്ഷ റദ്ദാക്കി
ലഖ്‌നോ: യുപിയില്‍ ഹൈസ്‌കൂള്‍, ഇന്റര്‍മീഡിയറ്റ് പരീക്ഷകള്‍ ആറാം ദിവസത്തേക്ക് കടന്നപ്പോള്‍ ഇംഗ്ലീഷ് പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. സംസ്ഥാനത്തെ ബല്ലിയ ജില്ലയിലാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്.
സംസ്ഥാനത്തെ 75 ജില്ലകളിലായി രണ്ടാം ഷിഫ്റ്റില്‍ ഉച്ചയ്ക്ക് 2 മുതല്‍ 5.15 വരെയാണ് ഇംഗ്ലീഷ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്.
അടിയന്തര നടപടിയെന്ന നിലയില്‍ 24 ജില്ലകളിലെ യുപി ബോര്‍ഡ് ഇന്റര്‍മീഡിയറ്റ് ഇംഗ്ലീഷ് പരീക്ഷ റദ്ദാക്കി, എന്നാല്‍ ബാക്കിയുള്ള ജില്ലകളില്‍ മുന്‍നിശ്ചയിച്ച പ്രകാരം ഇംഗ്ലീഷ് പരീക്ഷ നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന ഡയറക്ടര്‍ (സെക്കന്‍ഡറി എജ്യുക്കേഷന്‍) വിനയ് കുമാര്‍ പാണ്ഡെ അറിയിച്ചു.
ആഗ്ര, മെയിന്‍പുരി, മഥുര, അലിഗഡ്, ഗാസിയാബാദ്, ബാഗ്പത്, ബദൗണ്‍, ഷാജഹാന്‍പൂര്‍, ഉന്നാവോ, സീതാപൂര്‍, ലളിത്പൂര്‍, മഹോബ, ജലൗണ്‍, ചിത്രകൂട്, അംബേദ്കര്‍നഗര്‍, പ്രതാപ്ഗഡ്, ഗോണ്ട, ഗോരഖ്പൂര്‍, അസംഗഢ്, അസംഗഢ് തുടങ്ങിയ ജില്ലകളിലാണ് പരീക്ഷ റദ്ദാക്കിയത്. ഈ ജില്ലകളിലെ പരീക്ഷാതിയ്യതി പിന്നീട് പ്രഖ്യാപിക്കും.