പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്; കാളികാവ് പോലിസ് സ്‌റ്റേഷന്‍ അടച്ചു

Update: 2020-08-22 11:19 GMT

മലപ്പുറം: കാളികാവ് പോലിസ് സ്‌റ്റേഷനിലെ പോലിസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ അടക്കം 12 പോലിസ് ഉദ്യോഗസ്ഥര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പോലിസ് സ്‌റ്റേഷന്‍ താല്‍ക്കാലികമായി അടച്ചു.

നേരത്തെ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ രണ്ടു പോലിസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്ക് പിന്നീട് നടത്തിയ പരിശോധനയില്‍ നെഗറ്റീവാകുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മുഴുവന്‍ പോലിസുകാരുടെയും സ്രവം പരിശോധനക്കായി അയക്കുകയായിരുന്നു. 12 പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല. പോലിസ് സ്‌റ്റേഷന്‍ അടച്ച സാഹചര്യത്തില്‍ പരാതികള്‍ ഓണ്‍ലൈനായും വാട്‌സ്ആപ് വഴിയും സ്വീകരിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്ന് സി ഐ ജോതിന്ദ്ര കുമാര്‍ അറിയിച്ചു




Tags: