മഹാരാഷ്ട്ര ഗഡ്ചിരോളിയില്‍ 12 മാവോവാദികളെ വെടിവച്ച് കൊന്നു

Update: 2024-07-17 18:12 GMT

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ 12 മാവോവാദികള്‍ കൊല്ലപ്പെട്ടു. പോലിസുമായുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് മാവോവാദികള്‍ കൊല്ലപ്പെട്ടത്. കാന്‍കര്‍ അതിര്‍ത്തി മേഖലയില്‍ വനപ്രദേശത്ത് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടിനുമിടയിലാണ് സംഭവം. ഏറ്റുമുട്ടലില്‍ ഒരു പോലിസ് സബ് ഇന്‍സ്‌പെകടര്‍ക്കും ഒരു ജവാനും വെടിയേറ്റു.


Tags: