ബീഹാറില്‍ ആയുധങ്ങളുമായി 12 പേര്‍ അറസ്റ്റില്‍

Update: 2022-03-28 07:19 GMT

ഗയ; ബീഹാറിലെ ഗയയില്‍ സിമ്രൗര്‍ ഗ്രാമത്തില്‍ വന്‍ ആയുധവേട്ട. നാല് 315 ബോര്‍ റൈഫിളുകളും 56 ലൈവ് കാട്രിഡ്ജുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തതായി ഗയ പോലിസ് സൂപ്രണ്ട് ഹര്‍പ്രീത് കൗര്‍ പറഞ്ഞു.

'ഞങ്ങള്‍ സിമ്രൗര്‍ ഗ്രാമത്തില്‍ നിന്ന് 12 പേരെ അറസ്റ്റ് ചെയ്തു, നാല് 315 ബോര്‍ റൈഫിളുകളും 56 ലൈവ് കാട്രിഡ്ജുകളും ഉള്‍പ്പെടെ 7 ആയുധങ്ങള്‍ പിടിച്ചെടുത്തു'- കൗര്‍ ഞായറാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു. 

നിംചക് ബഥാനി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ സിമ്രൗര്‍ ഗ്രാമത്തില്‍ ചില കുറ്റവാളികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടിയത്. പരോളിലിറങ്ങി കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നതിനുള്ള ശ്രമം തുടരുന്നതിനിടയിലാണ് പോലിസിന്റെ പിടിയിലായത്.