ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവലിന് ബുധനാഴ്ച തുടക്കം

ലോകപ്രശസ്തരായ 200 ഓളം വരുന്ന പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന 2546 സാംസ്‌കാരിക-സാഹിത്യ ചടങ്ങുകളാണ് മേളയില്‍ ഒരുക്കുന്നത്.

Update: 2019-04-16 00:52 GMT

ഷാര്‍ജ: ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവലിന് ബുധനാഴ്ച തുടക്കമാവും. ഷാര്‍ജ ബുക്ക് അതോറിറ്റിയാണ് കുട്ടികള്‍ക്കായി 11 ദിവസം നീളുന്ന ഈ ഉല്‍സവം സംഘടിപ്പിക്കുന്നത്. ലോകപ്രശസ്തരായ 200 ഓളം വരുന്ന പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന 2546 സാംസ്‌കാരിക-സാഹിത്യ ചടങ്ങുകളാണ് മേളയില്‍ ഒരുക്കുന്നത്.

18 രാജ്യങ്ങളില്‍ നിന്നുള്ള 167 പ്രസാധകര്‍ മേളയില്‍ പങ്കെടുക്കും. ഇറ്റലിയിലെ പ്രമുഖ ബാലസാഹിത്യകാരിയായ എലിസബത്ത ഡാമി, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകത്തിന്റെ രചയിതാവും അവാര്‍ഡ് ജേതാവുമായ കരോള്‍ ബോസ്റ്റണ്‍ തുടങ്ങിയവരും ഷാര്‍ജ വായനോല്‍സവത്തിലെത്തുന്നുണ്ട്. 55 രാജ്യങ്ങളില്‍ നിന്നുള്ള 320 കലാകാരന്‍മാരുടെ വിരുന്നുകള്‍ കുട്ടികള്‍ക്ക് മുഖ്യ ആകര്‍ഷകമാകും. അറബി, ഇഗ്ലീഷ്, ഹിന്ദി, ഉര്‍ദു ഭാഷകളിലുള്ള നാടകങ്ങളും ചടങ്ങില്‍ അവതരിപ്പിക്കും. അറബ് ചെസ്സ് ചാംമ്പ്യന്‍ സുല്‍ത്താന്‍ അല്‍ സാബി, ഏറ്റവും പ്രായം കുറഞ്ഞ അറബ് പത്ര പ്രവര്‍ത്തകന്‍ ദുറാര്‍ അല്‍ മുറാഖബ് എന്നിവര്‍ കുട്ടികളുമായി സംവദിക്കും.

Tags: