കേന്ദ്ര ബജറ്റ് 2021-22: റയില്‍വേയ്ക്ക് 1,10,055 കോടി

Update: 2021-02-01 07:10 GMT

ന്യൂഡല്‍ഹി: 2021-22 കേന്ദ്ര ബജറ്റില്‍ റയില്‍വേയ്ക്ക് മാറ്റിവച്ചത് 1,10,055 കോടി രൂപ. 1,07,100 കോടി രൂപ റയില്‍വേ പശ്ചാത്തല വികസനത്തിനുള്ളതാണ്.

''ഇന്ത്യന്‍ റയില്‍വേ നാഷണല്‍ റെയില്‍ പ്ലാന്‍ 2030 എന്ന പദ്ധതി ആസൂത്രണം ചെയ്യുകയാണ്. 2030ഓടു കൂടി റയില്‍സംവിധാനം മെച്ചപ്പെടുത്തുകയാണ് ഉദ്ദേശ്യം. അതുവഴി മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായ വ്യവസായങ്ങളുടെ ലോജിസ്റ്റിക് ചെലവ് കുറയ്ക്കാന്‍ കഴിയും. റെയില്‍ വികസനത്തിനുവേണ്ടി ഞാന്‍ 1,10,055 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. അതില്‍ 1,07,100 അടിസ്ഥാന വികസനത്തിനുവേണ്ടി മാത്രം ഉപയോഗിക്കാനുള്ളതാണ്''- ധനമന്ത്രി പറഞ്ഞു.

കൂടുതല്‍ തിരക്കുള്ള റൂട്ടുകളില്‍ ഓട്ടോമാറ്റിക് ട്രയിന്‍ സംരക്ഷണ സംവിധാനമൊരുക്കും. അതുവഴി ട്രയിനുകള്‍ കൂട്ടിയിടിക്കുന്നപ്രശ്‌നത്തിന് പരിഹാരമാകും. 2023ഓടെ എല്ലാ ബ്രോഡ് ഗേജ് പാതകളും നൂറുശതമാനം വൈദ്യുതിവല്‍ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News