മിസോറാമില്‍ 24 മണിക്കൂറിനുള്ളില്‍ 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Update: 2020-07-29 05:34 GMT

ഐസ്വാള്‍: കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ മിസോറാമില്‍ 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 395 ആയതായി മിസോറാം പിആര്‍ഡി വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി 197 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 198 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. 

Similar News