അഫ്ഗാനില്‍ 11 ഐഎസ്‌ഐഎസ്-കെ സായുധര്‍ അറസ്റ്റില്‍

Update: 2021-11-16 01:36 GMT

കാബൂള്‍: അഫ്ഗാനിസ്താനിലെ ദെയ്കുണ്ടി പ്രവിശ്യയില്‍ താലിബാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ 11 ഐഎസ്‌ഐഎസ് -കെ സായുധരെ അറസ്റ്റ് ചെയ്തു. ഹെല്‍മന്‍ഡ്, ഘാസി, ഉറോസ്ഗാന്‍ പ്രവിശ്യയില്‍ നിന്നുള്ളവരാണ് അറസ്റ്റിലായവരില്‍ ഭൂരിഭാഗവും. ഇവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.

താലിബാന്‍ അധികാരമേറ്റ ശേഷം അഫ്ഗാനില്‍ ഐഎസ്‌ഐഎസ് കെ സായുധര്‍ നിരന്തരമായി ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. 

ഏതാനും ദിവസം മുമ്പ് പത്തോളം ഐഎസ്‌ഐഎസ്-കെ സായുധരെ താലിബാന്‍ അറസ്റ്റ് ചെയ്തിരുന്നു. കാണ്ഡഹാറില്‍ മൂന്ന് പേരെ വധിച്ചു. ഇവിടെ നാല് ഒളിസങ്കേതങ്ങള്‍ തകര്‍ത്തു.

അഫ്ഗാനില്‍ താലിബാനെതിരേ ആക്രമണം സംഘടിപ്പിക്കുന്ന ഏക സായുധ സംഘടന ഐഎസ്‌ഐഎസ് -കെയാണ്.

ജനങ്ങളെ ലക്ഷ്യമിട്ടാണ് പല ആക്രമണങ്ങളും നടക്കുന്നത്. പ്രധാനമായും ഷിയ വിഭാഗങ്ങള്‍ക്കെതിരേയാണ് ആക്രമണം. 

ഒക്ടോബര്‍ അവസാനം ഷിയ മുസ് ലിംകളുടെ പള്ളിയില്‍ ഐഎസ് സ്‌ഫോടനം നടത്തിയിരുന്നു. എല്ലാ സംഭവങ്ങളിലുമായി 90 പേര്‍ മരിക്കുകയും 100ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Tags:    

Similar News