തെലങ്കാനയില്‍ ഒരു റവന്യൂ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 1.1 കോടി രൂപ

Update: 2020-08-15 12:16 GMT

മേടക്കല്‍, മാല്‍ക്കജ്ഗിരി: തെങ്കാനയിലെ മാര്‍ക്കജ്ഗിരി ജില്ലയിലെ ജില്ലാ റവന്യൂ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 1.1 കോടിയുടെ കറന്‍സി. സംസ്ഥാനത്തെ ആന്റി കറപ്ഷന്‍ ബ്യൂറോയാണ് ഇത്രയും രൂപയുടെ കറന്‍സി പിടിച്ചെടുത്തത്.

ജില്ലയിലെ മണ്ഡല്‍ ഓഫിസര്‍മാരിലൊരാളായ ഇര്‍വ ബാലരാജു നാഗരാജുവിന്റെ വീട്ടില്‍ നിന്നാണ് ആന്റ് കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ റെയ്ഡിലൂടെ ഇത്രയും പണം പിടിച്ചെടുത്തത്. പണം എണ്ണിത്തിട്ടപ്പെടുത്തുന്ന ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ഒരു വില്ലേജ് ഓഫിസര്‍, രണ്ട് ഭൂമിക്കച്ചവടക്കാര്‍ എന്നിവരെയും അറസ്റ്റ് ചെയ്തു. തഹസില്‍ദാറുടെ വീട്ടില്‍ റെയ്ഡ് നടക്കുകയാണ്.

നിരവധി ബണ്ടിലുകളിലായാണ് പണം സൂക്ഷിച്ചിട്ടുള്ളത്. 100ന്റെയും 500ന്റെ ബണ്ടിലുകളാണ് അധികവും.

28 ഏക്കര്‍ വരുന്ന ഒരു ഭൂമിയുടെ രേഖകള്‍ ശരിയാക്കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലിയായി 2 കോടി രൂപ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരുന്നെന്ന് ആന്റി കറക്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതാണ് ഈ റെയ്ഡിലേക്ക് നയിച്ചത്.

ഒരൊറ്റ റെയ്ഡില്‍ നിന്ന് ഇത്രയും പണം കറന്‍സി രൂപത്തില്‍ പിടിച്ചെടുക്കുന്നത് അസാധാരണമാണ്.

Similar News