മലബാര്‍ സമരം 100ാം വാര്‍ഷികം; സെമിനാര്‍ ലോഗോ പ്രകാശനം ചെയ്തു

അറക്കല്‍ സുല്‍ത്താന്‍ ആദിരാജ ഹമീദ് ഹുസ്സൈന്‍ കോയമ്മ സമിതി പ്രസിഡന്റിനു ലോഗോ കൈമാറി

Update: 2021-12-16 11:06 GMT

കണ്ണൂര്‍: മലബാര്‍ സമരം 100ാം വാര്‍ഷികത്തോടനുബന്ധിച്ച് ഡിസംബര്‍ 24 ന് നടക്കുന്ന സെമിനാറിന്റെ ലോഗോ പ്രകാശനം ചെയ്തു. അറയ്ക്കല്‍ രാജവംശത്തിലെ സുല്‍ത്താന്‍ ആദിരാജ ഹമീദ് ഹുസ്സൈന്‍ കോയമ്മ, സമിതി പ്രസിഡന്റ് അബു അല്‍മാസിനു ലോഗോ നല്‍കിക്കൊണ്ട് പ്രകാശന കര്‍മം നിര്‍വഹിച്ചു.

മലബാര്‍ സമര അനുസ്മരണ സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 24ന് കണ്ണൂര്‍ ചേംബര്‍ ഹാളിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ലോഗോ പ്രകാശന ചടങ്ങില്‍ ഹാഷിം കലിമ, ഇക്ബാല്‍ പൂക്കുണ്ടില്‍, ഷഹീര്‍ ബ്രില്ലിയന്റ് എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News