കോഴിക്കോട് ജില്ലയില്‍ ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ 1000 പ്രശ്‌നബാധിത ബൂത്തുകള്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ 1000 പ്രശ്‌നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍ പരിധിയിലുള്ളത് 915 സെന്‍സിറ്റീവ് ബൂത്തുകളാണ്. നഗരപരിധിയിയില്‍ 78 സെന്‍സിറ്റീവ് ബൂത്തുകളും നല്ലളം, ചേവായൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകളുമാണ് ഉള്ളത്.
നഗരത്തിലെ 16 പോലിസ് സ്റ്റേഷന്‍ പരിധികളിലായാണ് 78 സെന്‍സിറ്റീവ് ബൂത്തുകള്‍. നഗരപരിധിയില്‍ ഏറ്റവും കൂടുതല്‍ സെന്‍സിറ്റീവ് ബൂത്തുകള്‍ ഉള്ള പോലിസ് സ്റ്റേഷന്‍ ചേവായൂരും(12) ഗ്രാമപരിധിയില്‍ നാദാപുരവുമാണ്(121).
എലത്തൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്ന് സെന്‍സിറ്റീവ് ബൂത്തുകള്‍, നടക്കാവ് - രണ്ട്, വെള്ളയില്‍ - മൂന്ന്, കുന്നമംഗലം - അഞ്ച്, മാവൂര്‍ - അഞ്ച്, മെഡിക്കല്‍ കോളേജ്- എട്ട്, ടൗണ്‍ - രണ്ട്, ചെമ്മങ്ങാട് - രണ്ട്, കസബ - മൂന്ന്, പന്നിയങ്കര - മൂന്ന്, മാറാട് - മൂന്ന്, ബേപ്പൂര്‍ - അഞ്ച്, നല്ലളം - ഏഴ്, ഫറോക്ക് - 10, പന്തീരാങ്കാവ് - അഞ്ച് എന്നിങ്ങനെയാണു സെന്‍സിറ്റീവ് ബൂത്തുകള്‍ ഉള്ളത്.
ഗ്രാമ പരിധിയില്‍ 20 പോലിസ് സ്റ്റേഷനുകള്‍ക്ക് കീഴിലാണ് 915 സെന്‍സിറ്റീവ് ബൂത്തുകള്‍ ഉള്ളത്. അത്തോളി പോലിസ് സ്റ്റേഷന്‍ പരിധിയില്‍ 31 സെന്‍സിറ്റീവ് ബൂത്തുകളാണ് ഉള്ളത്. ബാലുശ്ശേരി - 45, ചോമ്പാല-34, എടച്ചേരി- 58, കക്കൂര്‍-12, കൊടുവള്ളി-21, കൂരാച്ചുണ്ട്-28, കൊയിലാണ്ടി- 77, കുറ്റ്യാടി-87, മേപ്പയ്യൂര്‍ -10, മുക്കം-25, പയ്യോളി-18, പേരാമ്പ്ര- 96, പെരുവണ്ണാമൂഴി-9, താമരശ്ശേരി-22, തിരുവമ്പാടി-15, തൊട്ടില്‍പ്പാലം -23, വളയം-65, വടകര-118 എന്നിങ്ങനെയാണ് മറ്റു പോലീസ് സ്റ്റേഷന്‍ പരിധികളിലെ സെന്‍സിറ്റീവ് ബൂത്തുകളുടെ എണ്ണം.
ബാലുശ്ശേരി പോലിസ് സ്റ്റേഷന്‍ പരിധിയിലെ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകള്‍ ഉള്ളത്. ആകെ 10 ബൂത്തുകളാണ് ഇത്തരത്തില്‍ ഉള്ളത്.
