വാളയാറില്‍ 1000 കിലോഗ്രാം കഞ്ചാവ് പിടികൂടി; പിടികൂടിയത് സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവു കടത്ത്

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നിന്നു കൊച്ചിയിലെ രഹസ്യ താവളത്തിലേക്കാണ് ഇവ കൊണ്ടുവന്നത്.

Update: 2021-04-22 06:28 GMT

വാളയാര്‍: ലോറിയിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കേരളത്തിലേക്കു കടത്തിയ 1000 കിലോഗ്രാം കഞ്ചാവ് വാളയാറില്‍ എക്‌സൈസ് സംഘം പിടികൂടി. രാജ്യാന്തര ലഹരി കടത്തു സംഘത്തിലെ മുഖ്യപ്രതി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍. മേലാറ്റൂര്‍ എപ്പിക്കാട് തയ്യല്‍ വീട് എന്‍.ബാദുഷ (26), എടപ്പൊറ്റ ഫായിസ് ഹമീദ് (21), ഉടുമ്പന്‍ചോല നരിയന്‍പാറ ബി. ജിഷ്ണു (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിടികൂടിയ കഞ്ചാവിനു രാജ്യാന്തര വിപണിയില്‍ 100 കോടിയിലേറെ രൂപ വിലമതിക്കുമെന്നും രാജ്യത്ത് ആദ്യമായാണ് ഇത്രയേറെ അളവില്‍ കഞ്ചാവു പിടികൂടുന്നതെന്നും പാലക്കാട് എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ ഷാജി എസ്.രാജന്‍ പറഞ്ഞു.


സംസ്ഥാന അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള പ്രത്യേക പരിശോധനയിലാണ് വന്‍ കള്ളക്കടത്ത് പിടികൂടിയത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നിന്നു കൊച്ചിയിലെ രഹസ്യ താവളത്തിലേക്കാണ് ഇവ കൊണ്ടുവന്നത്. ചരക്കു കയറ്റാതെ വന്ന ലോറിയുടെ അടിഭാഗത്ത് ഒന്‍പതിലേറെ രഹസ്യ അറകളിലായാണു കഞ്ചാവു സൂക്ഷിച്ചിരുന്നത്.




Tags:    

Similar News