ഡല്‍ഹിയില്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തിന് 1000 ബൂത്തുകള്‍

ഒരു ബൂത്തിന് 100 ആളുകള്‍ എന്ന ക്രമത്തില്‍ പ്രതിദിനം പരമാവധി ഒരു ലക്ഷം പേര്‍ക്ക് വരെ വാക്‌സിന്‍ നല്‍കും.

Update: 2020-12-28 12:43 GMT

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ ഡല്‍ഹിയില്‍ 1000 ബൂത്തുകള്‍ സജ്ജമാക്കുമെന്ന് സര്‍ക്കാര്‍. ആദ്യഘട്ടത്തില്‍ പ്രതിദിനം ഒരു ലക്ഷം പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കാന്‍ കഴിയുന്ന 1,000 ബൂത്തുകള്‍ നഗരത്തിലുടനീളം സ്ഥാപിക്കാനാണ് പദ്ധതി. ഇത് സംബന്ധിച്ച് തീരുമാനമെടുത്തതായി സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് 19 ടാസ്‌ക്‌ഫോഴ്‌സ് അംഗം ഡോ. സുനീല ഗാര്‍ഗ് പറഞ്ഞു.


ഒരു ബൂത്തിന് 100 ആളുകള്‍ എന്ന ക്രമത്തില്‍ പ്രതിദിനം പരമാവധി ഒരു ലക്ഷം പേര്‍ക്ക് വരെ വാക്‌സിന്‍ നല്‍കും. 48 സര്‍ക്കാര്‍ ആശുപത്രികള്‍, 120 സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വാക്‌സിനേഷന്‍ ബൂത്തുകള്‍ സ്ഥാപിക്കും. ആവശ്യം വന്നാല്‍ മൊഹല്ല ക്ലിനിക്കുകളും ഉപയോഗിക്കും. ആദ്യ ഘട്ടത്തില്‍ ആശുപത്രികളെ മാത്രമേ വാക്‌സിനേഷന്‍ സൈറ്റുകളായി ഉപയോഗിക്കൂ. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ സ്‌കൂള്‍ കെട്ടിടങ്ങളും ചേര്‍ക്കാമെന്നും അവര്‍ പറഞ്ഞു. എല്ലാ ബൂത്തുകളും 603 കോള്‍ഡ് ചെയിന്‍ സ്‌റ്റോറേജ് പോയിന്റുകളില്‍ ഘടിപ്പിക്കുമെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) ഉപദേശക കൂടിയായ ഡോ. സുനീല പറഞ്ഞു.





Tags:    

Similar News