കരുവന്നൂര്‍ സഹകരണബാങ്കില്‍ നൂറ് കോടിയുടെ വായ്പാ തട്ടിപ്പ്

Update: 2021-07-19 07:40 GMT

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സഹകരണബാങ്കില്‍ വമ്പന്‍ വായ്പാതട്ടിപ്പ്. 46 പേരുടെ ആധാരം വച്ച് വായ്പ വാങ്ങി അത് ഒരു വ്യക്തിയുടെ പേരിലേക്ക് മാറ്റിയതായി സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ പരിശോധനയിലാണ് കണ്ടെത്തിയത്.

തട്ടിപ്പ് നടന്ന ബ്രാഞ്ചിലെ ഭരണസമിതി അംഗങ്ങള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ആക്റ്റിങ് സെക്രട്ടറിയാണ് പരാതി നല്‍കിയത്. 

കരുവന്നൂര്‍ സഹകരണബാങ്കില്‍ സിപിഎം ഭരണസമിതിയാണ് അധികാരത്തിലുള്ളത്. 

Tags: