മെക്‌സിക്കോയിലെ ബാറില്‍ വെടിവയ്പ്; 10 പേര്‍ കൊല്ലപ്പെട്ടു

Update: 2022-09-23 01:27 GMT

മെക്‌സിക്കോ സിറ്റി: മധ്യ മെക്‌സിക്കോയിലെ ടാരിമോറോ നഗരത്തിലെ ബാറിലുണ്ടായ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. പ്രദേശിക സമയം ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. അജ്ഞാതരായ അക്രമിസംഘം ബാറിനുള്ളിലെ ബില്യാര്‍ഡ് ഹാളില്‍ കടന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

വെടിവയ്പ്പില്‍ ഒമ്പതുപേര്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവും വഴിയുമാണ് മരിച്ചത്. ഗ്വാനജുവാറ്റോ സംസ്ഥാനത്തെ മുനിസിപ്പാലിറ്റിയാണ് ടാരിമോറോ. ലഹരിമരുന്ന്, ആയുധക്കടത്ത് മാഫിയാ സംഘങ്ങള്‍ അരങ്ങുവാഴുന്ന മേഖലയാണിത്. ഈ വര്‍ഷം ജനുവരി, ആഗസ്ത് മാസങ്ങള്‍ക്കിടയില്‍ ഇവിടെ 2,115 പേര്‍ ഇത്തരം ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി ഫെഡറല്‍ സുരക്ഷാ മന്ത്രാലയം അറിയിച്ചു.

Tags:    

Similar News