പച്ചക്കറി കയറ്റിപ്പോയ ലോറി മറിഞ്ഞ് പത്ത് മരണം (വീഡിയോ)

Update: 2025-01-22 05:20 GMT

യെല്ലപ്പൂര്‍: കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ യെല്ലപ്പൂര്‍ താലൂക്കില്‍ അറബെയില്‍ ഘട്ടിന് സമീപം ബുധനാഴ്ച പുലര്‍ച്ചെ പച്ചക്കറി കയറ്റിപ്പോയ ലോറി മറിഞ്ഞ് പത്ത് പേര്‍ മരിച്ചു. ഹാവേരി ജില്ലയിലെ സവനൂരില്‍ നിന്ന് കുംതയിലെ പച്ചക്കറി ചന്തയിലേക്ക് പോയ ലോറിയാണ് മറിഞ്ഞത്.

മരിച്ചവരെല്ലാം പച്ചക്കറി കച്ചവടക്കാരാണെന്ന് പോലിസ് പറഞ്ഞു. 25ലധികം പച്ചക്കറി വ്യാപാരികള്‍ ലോറിയില്‍ ഉണ്ടായിരുന്നു.പുലര്‍ച്ചെ 4:00 മണിയോടെയാണ് സംഭവം. മറ്റൊരു വാഹനത്തിന് സൈഡ് നല്‍കാനുള്ള ശ്രമത്തില്‍ 50 മീറ്റര്‍ ആഴമുള്ള തോട്ടിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എട്ട് പേരെ ഹുബ്ബള്ളിയിലെ കെഎംസി-ആര്‍ഐയിലേക്ക് മാറ്റിയതായി യെല്ലപൂര്‍ പോലിസ് അറിയിച്ചു.

Tags: