''മഹാരാഷ്ട്രയില്‍ 3 ശതമാനം വിവാഹമോചനത്തിനും കാരണം ഗതാഗതക്കുരുക്കെന്ന്''; ഫഡ്‌നാവിസിന്റെ ഭാര്യക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ ട്രോള്‍പ്രവാഹം

Update: 2022-02-05 09:16 GMT

മുംബൈ; മുംബൈയില്‍ മൂന്ന് ശതമാനം വിവാഹമോചനങ്ങള്‍ക്കും കാരണമാവുന്നത് ഗതാഗതക്കുരുക്കാണെന്ന് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ്. മുംബൈയിലെ ഗതാഗതക്കുരുക്കുകളെക്കുറിച്ച് മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടയിലാണ് മുന്‍ മുഖ്യമന്ത്രിയുടെ ഭാര്യ ചിരിക്ക് വക നല്‍കുന്ന മറുപടി പറഞ്ഞത്.

അമൃത ഫഡ്‌നാവിസിന്റെ പേര് സൂചിപ്പാക്കതെത്തന്നെ പ്രസ്താവനക്കെതിരേ പരിഹാസവുമായി ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി രംഗത്തുവന്നു. ബെസ്റ്റ് ലോജിക് ഓഫ് ദി ഡെ എന്നാണ് പ്രിയങ്ക പരിസഹിച്ചത്.

പലരും ട്രോളുകളും മീമുകളുമായി രംഗത്തുവന്നിട്ടുണ്ട്.

'മുംബൈയിലെ വിവാഹമോചനങ്ങളില്‍ മൂന്ന് ശതമാനം ഗതാഗതക്കുരുക്ക് മൂലമാണ്. കാരണം അവര്‍ക്ക് കുടുംബങ്ങളുമായി ഒരുമിച്ചിരിക്കാന്‍ നേരം കിട്ടുന്നില്ല- അമൃത പറഞ്ഞു.

Tags: