മലപ്പുറം ഗവ. കോളജില്‍ മോഷണം; എസ്എഫ്‌ഐ-കെഎസ്‌യു നേതാക്കള്‍ അറസ്റ്റില്‍

Update: 2022-07-06 10:59 GMT

മലപ്പുറം: മലപ്പുറം ഗവ. കോളജില്‍ ഇലക്ടോണിക് ഉപകരണങ്ങള്‍ മോഷണം പോയ സംഭവത്തില്‍ എസ്എഫ്‌ഐ-കെഎസ്‌യു നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. കോളജിലെ മൂന്ന് ഡിപാര്‍ട്ടുമെന്റുകളില്‍നിന്ന് ബാറ്ററിയും ഇന്‍വര്‍ട്ടറുകളും പ്രൊജക്റ്ററുകളും അടക്കമുള്ള ഇലക്ട്രോണിക് വസ്തുക്കളാണ് മോഷ്ടിച്ചത്.

എസ്എഫ്‌ഐയുടെ യൂനിറ്റ് സെക്രട്ടറി വിക്ടര്‍ ജോണ്‍സണ്‍, കെഎസ്‌യു യൂനിറ്റ് പ്രസിഡന്റ് ആതിഫ് എന്നിവരടക്കം ഏഴ് പേരെ അറസ്റ്റ് ചെയ്തു.

മോഷണം നടന്ന വിവരം തിങ്കളാഴ്ചയാണ് കോളജിന്റെ ശ്രദ്ധയില്‍പെട്ടത്. ഉറുദു, ഇസ് ലാമിക് ഹിസ്റ്ററി, കെമിസ്ട്രി വകുപ്പുകളുടെ അധീനതയിലുള്ള വസ്തുക്കളാണ് വിദ്യാര്‍ത്ഥികള്‍ മോഷ്ടിച്ചതെന്ന് പോലിസ് പറഞ്ഞു.

മോഷണം നടത്തിയവരില്‍ ഉള്‍പ്പെട്ട നാല് പേരെ എസ്എഫ്‌ഐയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കോളജ് പ്രിന്‍സിപ്പളാണ് പോലിസിനെ വിവരമറിയിച്ചത്. 

Tags: