പി വി അന്‍വര്‍ എംഎല്‍എക്കെതിരേ കലക്ടര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സമഗ്ര അനേഷ്വണം വേണം : എസ്ഡിപിഐ

ആരോപണങ്ങള്‍ കളവാണെന്ന് തെളിയുന്നത് വരെ എംഎല്‍എ ജനപ്രതിനിധി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ തയ്യാറാവണം.

Update: 2020-01-10 06:13 GMT

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍ക്കെതിരേ മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ഉന്നയിച്ച ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി ആവിശ്യപ്പെട്ടു. ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് എംഎല്‍എക്കെതിരേ കലക്ടര്‍ ഉന്നയിച്ചിരിക്കുന്നത് . ഈ എം എല്‍ എ ക്കെതിരേ നേരത്തേയും പല ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. അന്നും പരാതികളും കേസുകളുമുണ്ടായെങ്കിലും ഇദ്ദേഹത്തിനെതിരേ അന്വേഷണം നടത്താന്‍ സര്‍ക്കാരോ പോലിസോ തയ്യാറായിരുന്നില്ല.

ആരോപണങ്ങള്‍ കളവാണെന്ന് തെളിയുന്നത് വരേ ജനപ്രതിനിധി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ തയ്യാറാവണം. ഇദ്ദേഹത്തിന്റെ പാര്‍ക്കുമായി ബന്ധപെട്ട് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. പല കോടതികളിലും ഇദ്ദേഹത്തിനെതിരേ കേസ് നിലവിലുണ്ട്. സത്യസന്ധനായ കലക്ടര്‍ എംഎല്‍എക്കെതിരെ ഉന്നയിച്ച ആരോപണം സത്യസന്ധമാണെന്നാണു പൊതുസമൂഹം വിലയിരുത്തുന്നത്. അതിനാല്‍ തന്നെ ആരോപണങ്ങള്‍ ഇല്ലാത്തതാണെന്ന് തെളിക്കാനുള്ള ഉത്തരവാധിത്തം എംഎല്‍എ സ്വയം തെളിയിക്കണം. മലപ്പുറം കലക്ടര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സമഗ്ര അനേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം എന്നും എസ്ഡിപിഐ ജില്ലാ കമ്മിറ്റി ആവിശ്യപ്പെട്ടു.

യോഗത്തില്‍ ജില്ലാ പ്രസിഡന്റെ് സിപിഎ ലത്തീഫ് അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്കട്ട്രി എകെ മജീദ്, ഡ്വ:സാദിഖ് നടുത്തൊടി, ടി എം ഷൗക്കത്ത്, മുസ്തഫ മാസ്റ്റര്‍, എ സൈദലവിഹാജി തുടങ്ങിയവര്‍ സംസാരിച്ചു.




Tags:    

Similar News