ആലത്തൂരില്‍ സിപിഎം നേതാവിനെ കോടതിവളപ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

Update: 2019-01-23 09:32 GMT

ആലത്തൂര്‍: സിപിഎം വടക്കഞ്ചേരി ഏരിയാ കമ്മറ്റിയംഗം എം കെ സുരേന്ദ്രനെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കോടതിവളപ്പില്‍ വച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ബുധനാഴ്ച പകല്‍ 11നാണ് സംഭവം. ഒരു കേസുമായി ബന്ധപ്പെട്ട് ആലത്തൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയില്‍ ഹാജരാവാനെത്തിയ സുരേന്ദ്രനെ കേസ് കഴിഞ്ഞ് പുറത്തുവന്നപ്പോള്‍ വടിവാളുകൊണ്ട് ആക്രമിക്കുകയായിരുന്നു. സുരേന്ദ്രനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മഞ്ഞപ്ര വലുപറമ്പ് ശിവദാസന്‍ പിന്നീട് പോലിസില്‍ കീഴടങ്ങി.മാരകമായി പരിക്കേറ്റ സുരേന്ദ്രനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Tags: