പൗരത്വ ബില്ലിനെതിരേ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം (വീഡിയോ)
ഇന്നലെ വൈകീട്ട് ഏഴോടെ ചെമ്മാട് പാറക്കടവിലാണ് പശ്ചിമ ബംഗാളില്‍നിന്നടക്കമുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ പൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധ പ്രകടനവുമായി രംഗത്ത് വന്നത്.
പരപ്പനങ്ങാടി: പൗരത്വ നിയമത്തിനെതിരേ രാജ്യമാകെ പ്രതിഷേധം അലയടിക്കുന്നതിനിടെ പ്രക്ഷോഭവുമായി ഇതര സംസ്ഥാന തൊഴിലാളികളും. ഇന്നലെ വൈകീട്ട് ഏഴോടെ ചെമ്മാട് പാറക്കടവിലാണ് പശ്ചിമ ബംഗാളില്‍നിന്നടക്കമുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ പൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധ പ്രകടനവുമായി രംഗത്ത് വന്നത്. രാജ്യത്തെ വിഭജിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ രാജ്യദ്രോഹികളാണന്നും മുസ്‌ലിംകളോട് നാടുവിട്ടു പോവാന്‍ ഇവരുടെ തറവാട് സ്വത്തല്ല ഇന്ത്യയെന്നും ഇവര്‍ മുദ്രാവാക്യം മുഴക്കി. നൂറു കണക്കിന് പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.
https://youtu.be/6bPl9ha7GYY