കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം ഇന്ന്

കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ പശ്ചാത്തലത്തിനിടെ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന തീര്‍ഥാടന പാത തുറക്കുന്നത് ശ്രദ്ദേയമാണ്. അയ്യായിരം പേര്‍ക്ക് പ്രതിദിനം ഇതുവഴി പോകാനാകും.

Update: 2019-11-09 04:05 GMT

ന്യൂഡല്‍ഹി: കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം ഇന്ന്. ഗുരു നാനക്കിന്റെ 550 ാം ജന്മദിനത്തിന് മുന്നോടിയായാണ് ഉദ്ഘാടനം. ഗുരുദാസ്പൂരിലെ ദേരാ ബാബ നാനക് ഗുരുദ്വാരക്കടുത്തുള്ള ടെര്‍മിനല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താനിലെ കര്‍താര്‍പൂര്‍ സാഹിബില്‍ നിന്നുള്ള പാത പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടനത്തിന് മുമ്പായി സുല്‍ത്താന്‍ പൂര്‍ ലോധിയിലെ ബേര്‍ സാഹിബ് ഗുരുദ്വാരയില്‍ പ്രധാനമന്ത്രി പ്രണാമം ആര്‍പ്പിക്കും. ഉദ്ഘാടനശേഷം പൊതു പരിപാടിയില്‍ സംസാരിക്കും. കര്‍താര്‍പൂര്‍ ഇടനാഴിയിലൂടെയുള്ള ആദ്യ യാത്രയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംങ്, നവജ്യോത് സിങ് സിദ്ദു, സണ്ണി ഡിയോള്‍ എം പി തുടങ്ങിയവരും പങ്കെടുക്കും.

കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ പശ്ചാത്തലത്തിനിടെ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന തീര്‍ഥാടന പാത തുറക്കുന്നത് ശ്രദ്ദേയമാണ്. അയ്യായിരം പേര്‍ക്ക് പ്രതിദിനം ഇതുവഴി പോകാനാകും. ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നതോടെ കോറിഡോര്‍ തീര്‍ത്ഥാടകര്‍ക്കായി തുറന്നു കൊടുക്കും.പാക് പഞ്ചാബ് പ്രവിശ്യയിലെ നരോവാള്‍ ജില്ലയിലുള്ള ഷകര്‍ഗഢിലാണ് കര്‍ത്താര്‍പുര്‍ സാഹിബ് ഗുരുദ്വാരയുള്ളത്. സിഖ് മതസ്ഥാപകനായ ഗുരുനാനാക്ക് 18 വര്‍ഷത്തോളം ജീവിച്ച സ്ഥലമാണ് സാഹിബ് ഗുരുദ്വാര. ഗുര്‍ദാസ്പുരില്‍ ഇടനാഴിക്കുള്ള തറക്കല്ലിടല്‍ കര്‍മം കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും ചേര്‍ന്ന് നിര്‍വഹിച്ചിരുന്നു.

Similar News