ആളുകള്‍ കല്യാണം കഴിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തികരംഗം തകര്‍ന്നിട്ടില്ലെന്നതിന് തെളിവ്: കേന്ദ്രമന്ത്രി സുരേഷ് അന്‍ഗാഡി

ബെല്‍ഗാം നിയോജകമണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലെത്തിയ സുരേഷ് കേന്ദ്രമന്ത്രിസഭില് റെയില്‍വേയില്‍ ജൂനിയര്‍ മന്ത്രിയുമാണ്.

Update: 2019-11-15 14:33 GMT

തുണ്ട്‌ലഖുറാജ്: ഒരു രാജ്യത്തിന്റെ സാമ്പത്തികാരോഗ്യം എങ്ങനെയാണ് അളക്കുക? പലര്‍ക്കും പല മാനദണ്ഡങ്ങളാണ്. ജിഡിപിയും തൊഴിലവസരങ്ങളുടെ എണ്ണവും തൊഴിലില്ലായ്മയുമൊക്കെ ഇതിന്റെ മാനദണ്ഡങ്ങളാണ്. പക്ഷേ, കേന്ദ്രമന്ത്രി സുരേഷ് അന്‍ഗാഡിയുടെ മാനദണ്ഡം മറ്റൊന്നാണ്.

രാജ്യത്തിന്റെ സാമ്പത്തിക രംഗം മെച്ചപ്പെട്ടതാണെന്നാണ് അദ്ദേഹം പറയുന്നത്. കാരണം രാജ്യത്തെ എയര്‍പോര്‍ട്ടുകള്‍ നിറഞ്ഞു കവിയുന്നു, ട്രയിനുകളില്‍ കാലുകുത്താനിടമില്ല, അതിനു പുറമെ ആളുകള്‍ കല്യാണം കഴിക്കുകയും ചെയ്യുന്നുണ്ട്. ഇതൊക്കെയുണ്ടായിട്ടും ചിലര്‍ രാജ്യത്തിന്റെ സാമ്പത്തികരംഗം തകര്‍ന്നുവെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തുകയുമാണ്. അതിലദ്ദേഹത്തിന് പരാതിയുണ്ട്.

ബെല്‍ഗാം നിയോജകമണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലെത്തിയ സുരേഷ് കേന്ദ്രമന്ത്രിസഭില് റെയില്‍വേയില്‍ ജൂനിയര്‍ മന്ത്രിയുമാണ്.

എല്ലാ സമ്പദ്ഘടനയിലും നാല് വര്‍ഷം കൂടുമ്പോള്‍ പ്രതിസന്ധിയുണ്ടാകും. അതിനുശേഷം ഉയര്‍ന്നുവരികയും ചെയ്യും. അതൊരു സൈക്കിളാണ്. അധികം താമസിയാതെ രാജ്യം 5 ട്രില്യന്‍ സമ്പദ്ഘടനയിലേക്ക് മാറുകയും ചെയ്യും- അദ്ദേഹം അവകാശപ്പെടുന്നു.

ഉത്തര്‍പ്രദേശിലെ തുണ്ട്‌ലഖുറാജ് സെക്ഷനില്‍ ഇന്‍സ്‌പെക്ഷന്‍ നടത്തുന്നതിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

Tags: