നീരവ് മോദിയുടെ അറസ്റ്റ് മോദി സര്‍ക്കാരിന്റെ തന്ത്രം: മമത ബാനര്‍ജി

Update: 2019-03-21 12:30 GMT

കൊല്‍ക്കത്ത: പിഎന്‍ബി തട്ടിപ്പ് കേസിലെ പ്രതിയായ നീരവ് മോദിയെ അറസ്റ്റ് ചെയ്തത് മോദി സര്‍ക്കാരിന്റെ വെറും തന്ത്രം മാത്രമാണെന്നും സര്‍ക്കാരിന്റെ നേട്ടമായി കാണാനാകില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ലോക്‌സഭാ തിരഞ്ഞടുപ്പിന്ന് മുന്നോടിയായുള്ള മോദിയുടെ തന്ത്ര മാണെന്നും അവര്‍ ആരോപിച്ചു. ബ്രിട്ടീഷ് പോലിസാണ് നീരവ് മോദിയെ ലണ്ടനില്‍ നിന്നും അറസ്റ്റു ചെയ്തത്. തട്ടിപ്പു കേസിലെ പ്രതിക്കെതിരേ ബ്രിട്ടീഷ് കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരുന്ന അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തത്.



Similar News