മഅ്ദനി: പിഡിപി നേതാക്കള്‍ മുഖ്യമന്ത്രിയെ കാണും

പൂന്തുറ സിറാജിന്റെ നേതൃത്വത്തിലുള്ള സംഘം രാവിലെ ഒമ്പതിന് സെക്രട്ടറിയേറ്റിലുള്ള മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തി കൂടിക്കാഴ്ച നടത്തും.

Update: 2019-09-24 14:38 GMT
തിരുവനന്തപുരം: ബെംഗളൂരുവില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യസ്ഥിതി അനുദിനം വഷളവുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിഡിപി കേന്ദ്രകമ്മിറ്റി പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനെ കാണും. പൂന്തുറ സിറാജിന്റെ നേതൃത്വത്തിലുള്ള സംഘം രാവിലെ ഒമ്പതിന് സെക്രട്ടറിയേറ്റിലുള്ള മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തി കൂടിക്കാഴ്ച നടത്തും.


Tags: