തിരുവനന്തപുരം: വോഗ് മാഗസിന്റെ ലീഡര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ക്ക്. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. പുരസ്‌കാരം ആരോഗ്യ വകുപ്പിലെ ഫീല്‍ഡ് വര്‍ക്കര്‍മാര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെയുള്ള തന്റെ ടീമിന് സമര്‍പ്പിക്കുന്നതായി മന്ത്രി പറഞ്ഞു. കേരളത്തിന് മാത്രമല്ല ഇന്ത്യക്ക് തന്നെ അഭിമാനമാണ് ശൈലജ ടീച്ചറെന്ന് ദുല്‍ഖര്‍ അഭിപ്രായപ്പെട്ടു. ഏറെ അഭിമാനത്തോടെയാണ് ഈ പുരസ്‌കാരം പ്രഖ്യാപിക്കുന്നതെന്ന് പറഞ്ഞ യുവനടന്‍ ശൈലജ ടീച്ചര്‍ക്ക് നന്ദിയും പറഞ്ഞു.